ചാള്‍സ് രാജകുമാരന് കൊറോണ

0

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ. ക്ലാരന്‍സ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് മാറ്റിയിരുന്നു. കൊട്ടാരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് രാജ്ഞിയെ മാറ്റിയതെന്നാണ് ഇന്നലെ കൊട്ടാരം അറിയിച്ചതെങ്കിലും ഇന്ന് രാജകുമാരന് തന്നെ രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ കൊട്ടാരത്തിനകത്ത് തന്നെ കര്‍ശനമായ ഐസൊലേഷനിലാണ് എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന്‍ കഴിയുന്നത്. എഴുപത്തി രണ്ടുവയസ്സുള്ള ഭാര്യ കാമില പാര്‍ക്കറും മകന്‍ വില്യമും കുടുംബവും അടക്കമുള്ളവരുമായി അകലം പാലിക്കുന്നു. രാജകുമാരന് കടുത്ത രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് കൊട്ടാരം അധികൃതര്‍ അറിയിക്കുന്നത്.

ഭാര്യ കാമില പാര്‍ക്കര്‍ക്കും പരിശോധനകള്‍ നടത്തിയെങ്കിലും ഫലം നെഗറ്റീവാണെന്നും കൊട്ടാരം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here