മനാമ: ഇറാനിൽ നിന്ന് എത്തി കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലിരുന്ന ബഹ്‌റൈൻ പൗരനിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയമാണ് രാജ്യത്തെ ആദ്യ കൊറോണ (COVID-19) വൈറസ് ബാധ സ്ഥിരീകരിച്ചത്.

പ്രത്യേക മെഡിക്കൽ ടീമിന്റെ അടിയന്തര പരിശോധനക്കുശേഷം കൊറോണ ബാധിച്ച വ്യക്തിയെ ഇബ്രാഹിം ഖലീൽ കാനൂ മെഡിക്കൽ സെന്ററിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാ വ്യക്തികളെയും നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യമായ എല്ലാ നടപടികൾ കൈക്കൊണ്ടു.

ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി 14 ദിവസത്തേക്ക് രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന വ്യക്തികളെ നിരീക്ഷിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here