സ്വിറ്റ്സർലൻഡ് ദേശീയ പതാകയിൽ നിന്നും കുരിശ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ ; തങ്ങളുടെ വിശ്വാസത്തെ കുരിശ് വ്രണപ്പെടുത്തുന്നതായി ആരോപണം

0

ബേണ്‍- സ്വിറ്റ്സർലൻഡ് ദേശീയ പതാകയിൽ നിന്നും കുരിശ് ചിഹ്നം നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ . ബഹുസ്വര രാജ്യമായ സ്വിറ്റ്സർലൻഡ് പതാകയിലെ ഈ ക്രിസ്ത്യന്‍ ചിഹ്നം വിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന വാദവുമായി “സോകോൻഡോസ്” എന്ന കുടിയേറ്റ ഇസ്ലാമിക സംഘടനയാണ് ആദ്യം രംഗത്തെത്തിയത്.

സ്വിസ് പതാകയിലെ കുരിശിന് ഒരു ക്രിസ്ത്യൻ പശ്ചാത്തലമുണ്ട് , സ്വിറ്റ്സർലൻഡിൻ്റെ ക്രിസ്ത്യൻ വേരുകൾ മാനിക്കപ്പെടേണ്ടതാണ്. എന്നാൽ “സഭയെയും ഭരണകൂടത്തെയും വേർതിരിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ് ”.എല്ലാ പൗരന്മാർക്കും അംഗീകരിക്കാൻ സാധിക്കുന്ന ഒരു പതാക വേണമെന്നാണ് രാജ്യത്തെ മുസ്ലിങ്ങൾ ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ “സെക്കൻഡോസ്” വക്താവ് ഇവികാ പെട്രൂസിക് പറഞ്ഞു.ക്രിസ്ത്യാനികളല്ലാത്ത എല്ലാവർക്കും തിരിച്ചറിയാൻ കഴിയുന്ന പുതിയ ചിഹ്നങ്ങൾ സ്വിറ്റ്സർലൻഡിന് ആവശ്യമാണെന്നും അത് രാജ്യത്തിൻ്റെ ബഹുസ്വരതക്ക് കൂടുതൽ തിളക്കം നൽകുമെന്നും അഭിമുഖത്തിൽ പെട്രൂസിക് കൂട്ടിച്ചേർത്തു. ഒക്ടോബറിൽ ഈ ആവശ്യം മുൻനിർത്തി രാജ്യവ്യാപക പ്രതിഷേധം നടത്താനും സംഘടന തീരുമാനിച്ചു

എന്നാൽ ഈ ആവശ്യത്തിന് എതിരെ സ്വിസ് പീപ്പിൾസ് പാർട്ടി രംഗത്തെത്തി. ഞങ്ങളുടെ പതാകയിൽ മാറ്റം ഉണ്ടാവില്ലെന്നും , ഇപ്പോൾ പതാക മാറ്റുവാൻ ആവശ്യപ്പെടുന്നവർ നാളെ രാജ്യത്തിന്‍റെ ഭരണഘടന മാറ്റണമെന്ന ആവശ്യവും മുന്നോട്ട് വെക്കുമെന്ന കാര്യവും ഉറപ്പാണെന്നും കൗൺസിലർ സിൽവിയ ഫ്ലുക്കിജർ പറഞ്ഞു

ഒരു രാജ്യത്തിന്‍റെ അടയാളം തന്നെ ആ രാജ്യത്തിന്‍റെ ദേശീയ പതാകയാണ്. പതാക മാറ്റാനുള്ള ആവശ്യം ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യത്ത് അരാജകത്വവും കുടിയേറ്റ വിരുദ്ധ വികാരവും അക്രമ സംഭവങ്ങളും വർധിപ്പിക്കും. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അതിൻ്റെ തുടര്‍പ്രതിഫലനം ഉണ്ടാകുമെന്ന കാര്യവും തീർച്ചയാണെന്നും സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി കൗണ്‍സിലര്‍ പറഞ്ഞു.

യുദ്ധവും തീവ്രവാദവും കാരണം ദരിദ്രമായ പശ്ചിമേഷ്യൻ അറബ് രാജ്യങ്ങളിൽ നിന്നും മികച്ച ജീവിത സൗകര്യങ്ങൾ ലക്ഷ്യമാക്കി സമ്പന്നമായ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചരാണ് യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ ഇപ്പോൾ തങ്ങളുടെ അസ്ഥിത്വത്തിന് തന്നെ ഇക്കൂട്ടർ ഭീഷണിയായി മാറുന്നു എന്ന സത്യം വൈകി ആണെങ്കിലും അവര്‍ തിരിച്ചറിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here