മനാമ: ബഹ്‌റൈനില്‍ തടവിലുള്ള ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ തീരുമാനം. 250 ഇന്ത്യന്‍ തടവുകാരെയാണ് ബഹ്‌റൈന്‍ മോചിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹ്‌റൈന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്. ഇന്ത്യയുടെ ആവശ്യം ഇപ്പോള്‍ ബഹ്‌റൈന്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതിനൊപ്പം തന്നെ നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. മൂന്ന് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലാണ് മോദി ആദ്യമെത്തിയത്. തുടര്‍ന്ന് ബഹ്‌റൈനിലുമെത്തി. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി പിന്നീട് യാത്രതിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here