അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേ : ട്രംപ് ഡെമോക്രാറ്റ് നേതാക്കളായ നാലു പേര്‍ക്കും പിന്നില്‍

0

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് 2020 ല്‍ നടക്കാനിരിക്കെ ഡെമോക്രാറ്റിലെ ആര് എതിരാളികളായി വന്നാലും ട്രംപ് തോറ്റുപോകുമെന്ന് സര്‍വേ. നിലവിലെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അഭിപ്രായ സര്‍വേയില്‍ ട്രംപിനെ ജോ ബെയ്ഡന്‍ ബഹുദൂരം പിന്തള്ളി. ഫോക്‌സ് ന്യൂസ് സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപ് മറ്റു നാലു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളോടും മുഖാമുഖം വന്നാലുള്ള സ്ഥിതിയാണ് പരിശോധിച്ചത്.

മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബെയ്ഡന്‍ മാത്രമല്ല എലിസബത്ത് വാറന്‍, ബര്‍ണി സാന്‍ഡേഴ്‌സ്, കമലാഹാരിസ് എന്നിങ്ങനെ ആരോടു മുട്ടിയാലും ട്രംപ് തോല്‍ക്കുമെന്നാണ് തെളിഞ്ഞത്. മുഖ്യ എതിരാളി ജോ ബെയ്ഡനുമായി മുഖാമുഖം വന്നാല്‍ 50 ശതമാനം വോട്ടുകള്‍ ബെയ്ഡന്‍ നേടും. 38 ശതമാനമാകും ട്രംപിന് കിട്ടുക. എലിസബത്ത് സാന്‍ഡേഴ്‌സുമായി വന്നാല്‍ സാന്‍ഡേഴ്‌സിന് 48 ശതമാനം വോട്ടുകളും ട്രംപിന് 39 ശതമാനവും കിട്ടും. എലിസബത്ത് വാറനായാല്‍ 46 ശതമാനം വോട്ടുകളും വാറനാകും. 39 ശതമാനമാകും ട്രംപിന് കിട്ടുക. ഇനി കമലാ ഹാരിസാണ് എതിരാളിയെങ്കില്‍ 45 ശതമാനവും ഹാരിസ് കൊണ്ടുപോകും. 39 ശതമാനമാകും ട്രംപിന് കിട്ടുക. ഈ രീതിയിലാണ് വോട്ടെടുപ്പില്‍ കിട്ടിയിരിക്കുന്ന മുന്‍ഗണന.

കടുത്ത എതിര്‍പ്പുകളാണ് ട്രംപ് സര്‍വേയില്‍ നേരിട്ടത്. രാജ്യത്തിലൂടെ കടന്നുപോകുന്ന പല കാര്യങ്ങളിലും തൃപ്തിയില്ലെന്ന് 59 ശതമാനമാണ് പ്രതികരിച്ചത്. അടുത്തിടെ നടന്ന എല്‍പാസോ, ടെക്‌സാസ്, ഡെയ്റ്റണ്‍, ഒഹിയോ വെടിവെയ്പ്പ് കേസുകളില്‍ ട്രംപിന്‍റെ പ്രതികരണം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വോട്ടെടുപ്പില്‍ 52 ശതമാനം പറഞ്ഞു. ആഗസ്റ്റ് 11 നും 13 നും ഇടയില്‍ സെല്‍ഫോണ്‍, ലാന്‍ഡ് ലൈന്‍ എന്നിവയിലൂടെ നടത്തിയ സര്‍വേയില്‍ 1,103 പേരാണ് പ്രതികരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ മാഞ്ചസ്റ്റര്‍, എന്‍.എച്ചില്‍ നടന്ന റാലിയില്‍ എതിരാളികളെക്കുറിച്ച് ട്രംപ് മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് സര്‍വേഫലവും വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here