Saturday, April 20, 2024
spot_img

കോവിഡ്; പ്രവാസികള്‍ക്കിടയില്‍ ആശങ്ക, മരിച്ചത് 79 മലയാളികള്‍

ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശി ആര്‍ കൃഷ്ണ പിളളയാണ് ദുബായില്‍ മരിച്ചത്. ഇതോടെ കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി. യു.എ.ഇയിലാണ് മലയാളികള്‍ കൂടുതലായി മരിച്ചത്.

ആറ് ഗള്‍ഫ് രാജ്യങ്ങളിലായി കൊവിഡ് മരണം 671 കടന്നു. ഇന്നലെ പത്തുപേര്‍ കൂടി മരിച്ചതോടെ 302 ആയി.ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 2,840 പേര്‍ക്കാണ് ഒരു ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ മരണവും രേഖപ്പെടുത്തിയിരിക്കുന്നത് സൗദി അറേബ്യയിലാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 52,016 ആയി. ഖത്തറില്‍ ഇതുവരെ 15 പേരാണ് മരിച്ചത്. രോഗികള്‍ 30,972 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ യു.എ.ഇയില്‍ നാലുപേര്‍ മരിച്ചു. ആകെ മരണം 214. രോഗികളുടെ എണ്ണം 22,627. കുവൈറ്റില്‍ 11 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യം 107 ആയി. 13,802 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ബഹ്റൈനില്‍ 6,747 രോഗികളുണ്ട്. ഇവിടെ മരണം 12 ആയി . ഒമാനില്‍ രോഗികളുടെ എണ്ണം 5,029 ഉം മരണം 21 ഉം ആയി.

Related Articles

Latest Articles