ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കടലൂർ: തമിഴ്‌നാട്ടിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. പ്രേമാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. മൈലാടുംതുറ സ്വദേശി മുത്തമിഴൻ എന്ന യുവാവിനെ സംഭവത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് എറിയുകയായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ചിദംബരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി മുത്തമിഴൻ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ക്യാമ്പസിനുള്ളിൽ കയറി പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ പിടിച്ചു നിർത്താൻ ശ്രമിച്ചു എന്നും പെൺകുട്ടി ചെറുത്തപ്പോൾ കയ്യിലിരുന്ന ആസിഡിന്റെ കുപ്പി തുറന്ന് പെൺകുട്ടിയുടെ നേരെ ഒഴിക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here