Friday, April 26, 2024
spot_img

കാവി പുതച്ച് ബംഗാൾ; സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: 34 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതോടെയാണ് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപൊത്തിയത്. നന്തിഗ്രാം, സിംഗൂര്‍ പ്രതിഷേധങ്ങള്‍ മമത ബാനര്‍ജി അനുകൂല തരംഗമാക്കി മാറ്റി. കര്‍ഷകരും തൊഴിലാളികലും കൈയ്യൊഴിഞ്ഞതോടെ ഇടതുപക്ഷം അപ്രസക്തമായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ വളര്‍ച്ച തുടങ്ങി. തൃണമൂലിനെ നേരിടാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന പ്രതീതി വന്നു.കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. കഴിഞ്ഞ ദിവസം മാത്രം 480 സിപിഎം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്. കിഴക്ക്പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആര്‍എസ്പി, സിപിഐ, പിഡിഎസ്,എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐഎന്‍ടിയുസി എന്നീ സംഘടനകളില്‍ നിന്നുള്ളവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

Related Articles

Latest Articles