ബംഗാളില്‍ തൃണമൂല്‍ അക്രമം രൂക്ഷം കേന്ദ്രസഹായം തേടി ബി.ജെ.പി നേതൃത്വം

WEST BENGAL ASSEMBLY ELECTION

0
Amit Shah In Chhattisgarh
Amit Shah In Chhattisgarh

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സ്വപന്‍ ദാസ് ഗുപ്ത കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത്ഷാക്ക് സന്ദേശം അയച്ചു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വം ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ബിര്‍ഭൂം മേഖലയില്‍ വ്യാപകമായി അക്രമം നടക്കുന്നതായി സ്വപന്‍ദാസ് ഗുപ്ത അറിയിച്ചു.

ഇവിടെ ആയിരത്തിലധികം ഹിന്ദു കുടുംബങ്ങള്‍ ആക്രമണ ഭീഷണിയിലാണ്. സ്ത്രീകള്‍ക്ക് നേരേയും വന്‍ തോതില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതായി ബി.ജെ.പി ചൂണ്ടിക്കാട്ടി. അടിയന്തിരമായി ഇവിടേയ്ക്ക് സുരക്ഷാ സേനയെ അയയ്ക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ സംസ്ഥാനത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം നടത്തുകയാണ്. സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.