ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാനും മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തുന്നു. മുത്തലാഖ് അനിസ്ലാമികവും കുറ്റകരവുമാണെന്ന് മുസ്ലിം പണ്ഡിതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പാക് സര്‍ക്കാര്‍ പുതിയ നിയമഭേദഗതിക്ക് ഒരുങ്ങുന്നു.

ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം വിഷയം പാക്കിസ്ഥാനിലും സജീവ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും മുത്തലാഖ് നിരോധനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

ഇസ്ലാമിക ചരിത്രത്തില്‍ മുത്തലാഖ് ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകളാണ് നല്‍കിയിട്ടുള്ളത്. ഇത് നിരോധിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമായി പരിഗണിക്കുമെന്നും പാക്കിസ്ഥാന്‍ ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം വ്യക്തമാക്കി. മുത്തലാഖ് ചൊല്ലി സ്ത്രീകളെ വഴിയാധാരമാക്കിയിരുന്നവരെ ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഹസ്രത് ഉമര്‍ കഠിനമായ ശിക്ഷകള്‍ക്ക് വിധേയമാക്കിയിരുന്നു. മുത്തലാഖ് നിരോധിക്കാനുള്ള പണ്ഡിതരുടെ ആവശ്യത്തെ വ്യക്തിപരമായി താന്‍ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മുത്തലാഖ് ബില്‍ പാസ്സായപ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള നിലപാടാണ് സ്വീകരിച്ചത്. മറ്റ് പ്രതിപാര്‍ട്ടികളും ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാന്‍ കൂടി മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് 2017ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here