മുര്‍ഷിദാബാദ്: പശ്ചിമബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അദ്ധ്യാപകനെയും ഗര്‍ഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായ ബൊന്ധു ഗോപാല്‍ പാല്‍(35) ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ മകന്‍ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബൊന്ധുവിന്റെ വീടിന് പുറത്ത് വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ എട്ട് വയസുകാരനായ മകനെ വീടിനകത്ത് മുറിയിലും ഭാര്യ ബ്യൂട്ടിയെ കിടപ്പറയിലെ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട ബ്യൂട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പശ്ചിമ ബംഗാളിലെ ലിബറലുകള്‍ ഈ കൊലപാതകത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് ബിജെപി നേതാവ് സമ്പിത് പത്ര ചോദിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ, എന്തിനായിരുന്നു കൊലപാതകമെന്നോ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here