തമിഴിലെയും മലയാളത്തിലെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും, ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു

Director KV Anand Passed Away

0
KV Anand Death
KV Anand Death

ചെന്നൈ: തമിഴിലെയും മലയാളത്തിലെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുമാറി.  മലയാളത്തില്‍ അദ്ദേഹം ഏറെ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചു. ക്യാമറയ്ക്ക് പിന്നിലേക്ക് ആദ്യമായി ആനന്ദ് എത്തുന്നത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെയായിരുന്നു.

പിന്നീട്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.  തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.  അതേസമയം 2005ല്‍ കനാ കണ്ടേല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്‍റെ കുപ്പായത്തിലേക്ക് മാറുന്നത്. അയണ്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന്‍ ആണ് അവസാന ചിത്രം.