Friday, April 19, 2024
spot_img

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയ്ക്ക് കൊവിഡ്

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല, എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാ​ഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേ​ഹവും നന്ദിയും എന്നും സൂര്യ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles