Thursday, April 25, 2024
spot_img

കനത്ത മഞ്ഞു വീഴ്ച; കാശ്മീരില്‍ നാഷണല്‍ ഹൈവേ അടച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ദേശീയപാത അടച്ചു. ദേശീയപാത-44 ആണ് അടച്ചത്. ജവഹര്‍ ടണലിന് സമീപത്തെ കനത്ത മഞ്ഞുവീഴ്ചയാണ് പാത അടയ്ക്കാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. നൂറു കണക്കിന് വാഹനങ്ങളാണ് ഈ പാതയില്‍ കുടുങ്ങിക്കിടക്കുന്നത്. മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് വിവരം.

Related Articles

Latest Articles