Saturday, April 20, 2024
spot_img

ഇന്ത്യയുടെ സ്മൃതി മന്ദാന വനിതാ ട്വന്റി-20 റാങ്കിംഗില്‍ നാലാമത്

ദുബായ്് : ഐസിസി വനിതാ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്മൃതി മന്ദാന നാലാമത്. സ്മൃതി മന്ദാന മൂന്ന് സ്ഥാനം മുന്നേറി നാലാമത് എത്തി. ന്യൂസിലന്‍ഡിന്റെ സൂസി ബൈറ്റ്‌സ് ഒന്നാം റാങ്ക് നിലനിര്‍ത്തി.

ജമൈമ റോഡ്രിഗസ് , ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ദീപ്തി ശര്‍മ അഞ്ചാം റാങ്കില്‍ തുടരുന്നു. അതേസമയം, രാധ യാദവ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതാണ്.

Related Articles

Latest Articles