ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കര്‍ണാടക : പ്രദേശവാസികള്‍ക്കു കൗതുകമുണര്‍ത്തി ഏഴു തലയുള്ള പാമ്പിന്‍റെ തോല്‍. കനകപുരയ്ക്കു സമീപം ഒരു ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമാണ് ഏഴു തലകള്‍ കൃത്യമായി കാണാവുന്ന പാമ്പിന്‍റെ തോല്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ നിരവധി ആള്‍ക്കാര്‍ സ്ഥലത്തേക്ക് എത്തുകയാണ്. സാധാരഗണഗതിയില്‍ പാമ്പുകള്‍ കൃത്യമായ ഇടവേളകളില്‍ തോല്‍ ഉരിഞ്ഞ് ഇടാറുണ്ട്. പുതിയ പുറംതോല്‍ വരുന്നതിന്റെ ഭാഗമാണിത്. ഏതാണ്ട് അതേരീതിയിലാണ് ക്ഷേത്രത്തിനു സമീപവും തോല്‍ കണ്ടത്. ഏഴു തലയുള്ള പാമ്പിനെക്കുറിച്ചുള്ള കഥകള്‍ ഹിന്ദു പുരാണവുമായി ബന്ധപ്പെട്ടതിനാല്‍ നിരവധി വിശ്വാസികളാണ് സ്ഥലത്തെത്തുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ആറുമാസം മുമ്പ് ഗ്രാമത്തില്‍ സമാനമായ പാമ്പിന്‍റെ തോല്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇവിടെ ആരാധനയ്ക്കായി ഒരു ക്ഷേത്രം സമീപവാസികള്‍ പണിഞ്ഞിരുന്നു. മെയ് മാസത്തിലാണ് ഇത് സംഭവിച്ചത് ആ പാമ്പിന്‍റെ തോലിന്‍റെ വീഡിയോകളും ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇപ്പോള്‍ പാമ്പിന്‍റെ തൊലി ആ ക്ഷേത്രത്തിന് സമീപം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈ സ്ഥലത്തിന് പ്രത്യേക ശക്തിയുണ്ടെന്നാണു ഗ്രാമവാസികള്‍ പറയുന്നത്. ക്ഷേത്രത്തില്‍ നിന്ന് 10 അടി അകലെയുള്ള ബാലപ്പ എന്നയാളുടെ വയലിലാണ് ഇത്തവണ ഏഴു തലയുള്ള പാമ്പിന്‍റെ തോല്‍ കണ്ടത്. എന്നാല്‍, ഏഴ് തലകളുള്ള പാമ്പുകളുടെ പല ചിത്രങ്ങളും വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവയൊന്നും സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല മൂന്ന് തലയില്‍ കൂടുതലുള്ള മൃഗങ്ങളില്ലെന്നാണു കണ്ടെത്തല്‍. അതും അത്യപൂര്‍വമാണെന്നും ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here