Thursday, April 25, 2024
spot_img

“പൊളിക്കല്‍ നയവുമായി സർക്കാർ”: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷൻ റദ്ദാക്കും

ദില്ലി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരം. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.

മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന നിലയില്‍ സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരിന്നു. കൊറോണ മഹാമാരിയെ തുടർന്ന് വാഹന മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി മറികടക്കാൻ പോളിസി സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

പഴക്കമുള്ള പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനം പൊളിക്കാന്‍ നിയമം കൊണ്ടുവരണമെന്നും ഇത് ഉള്‍പ്പെടെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ നിര്‍ദേശം വന്നത്. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവര്‍ഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉള്‍പ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

Related Articles

Latest Articles