ബംഗാളില്‍ മോദിയുടെ ഇടപെടല്‍, ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ചു

post-poll violence

0
PM Modi Responds to Kerala CM

ദില്ലി: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമസംഭവങ്ങളില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന നിലഭദ്രമാക്കാനും അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ബംഗാളിലെ ക്രമസമാധാനം പുനസ്ഥാപിക്കാനും അക്രമവും കൊള്ളയും അടിച്ചമര്‍ത്താനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ പോലീസ് മേധാവികള്‍ക്കും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ലോകമെമ്പാടുമുള്ള ബംഗാള്‍ ജനത സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിയതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അക്രമങ്ങളില്‍ സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സ്വപന്‍ ദാസ് ഗുപ്ത കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിട്ടുണ്ട്.