തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് ഗൈഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, ഇന്ത്യൻ ക്ലാസിക്കൽ നൃത്തച്ചുവടുകളും മുദ്രകളും ലാസ്യഭാവങ്ങളും ഒകെ ചേർന്ന് വിദേശ ടൂറിസ്റ്റുകൾക്കു മുൻപിൽ അവതരിപ്പിക്കുന്ന പ്രഭു എന്ന ഗൈഡാണ് ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലൊമൊക്കെ ലൈക്കുകൾ വാരികൂട്ടുന്നത്. നൃത്തച്ചുവടുകളും മുദ്രകളും അവതരിപ്പിക്കുന്നതിനൊപ്പം ഒഴുക്കുള്ള ഇംഗ്ലീഷിൽ ഇതിനെല്ലാം വിവരണവും നൽകുന്നുണ്ട് പ്രഭു.

കൈ മുദ്രകളും കണ്ണുകളുടെയും ചുണ്ടുകളുടെയും ചലനങ്ങളും ഒക്കെ ഒരു പ്രൊഫഷണൽ നർത്തകൻ്റെ പാടവത്തോടെയും മെയ്‌വഴക്കത്തോടെയുമാണ് പ്രഭു കാഴ്ചവെക്കുന്നത്.

ഒരു കാനേഡിയൻ ടൂർ ഓപ്പറേറ്റർ എടുത്തതാണ് വീഡിയോ, കാനേഡിയൻ ടൂറിസ്റ്റ് സംഘത്തിൻ്റെ മുന്നിലാണ് പ്രഭു തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചത്. അവർ അത്ഭുതത്തോടെ പ്രഭുവിൻ്റെ പ്രകടനം വീക്ഷിക്കുന്നതും കൈയ്യടിക്കുന്നതും വിഡിയോയിൽ കാണാം.

I . A. S ഉദ്യോഗസ്ഥയായ പ്രിയങ്ക ശുക്‌ളയാണ് വീഡിയോ ട്വിറ്ററിൽ പങ്കു വച്ചത്. നിമിഷങ്ങൾ കൊണ്ട് വീഡിയോ വൈറലായി. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കൃതിയുടെ അംബാസിഡർമാരാണ് പ്രഭുവിനെപ്പോലുള്ള ടൂറിസ്റ്റ് ഗൈഡുകൾ എന്നാണ് മിക്കവരും പ്രതികരിച്ചത്‌. പ്രകടനം അത്ഭുതപെടുത്തുന്നുവെന്ന് പ്രിയങ്കശുക്ളയും ട്വിറ്ററിൽ കുറിച്ചു.
[11:14, 10/9/2019] Rajesh Sir: https://repository.inshorts.com/articles/en/PTI/c36c3f18-b1b0-4fd9-89e4-423140e8cd9a?utm_campaign=fullarticle&utm_medium=referral&utm_source=inshorts
[11:15, 10/9/2019] Rajesh Sir: @Sheena V pl give

LEAVE A REPLY

Please enter your comment!
Please enter your name here