മലിനീകരണ വിമുക്തമായ ഇന്ത്യ ഗാന്ധിജിക്കായി സമര്‍പ്പിക്കുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ദില്ലി- ദേശീയകായിക ദിനത്തിൽ രാജ്യത്ത് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിന്’ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൻ കി ബാത്തിൽ’ പ്രഖ്യാപിച്ചു. ഈ മാസം 29 ന് ദേശീയ കായിക ദിനത്തില്‍ പ്രഖ്യാപനം ഉണ്ടാകും.’മാൻ വേഴ്‌സസ് വൈൽഡിനെ’ കുറിച്ച് അറിയാൻ കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നു. ഈ ചോദ്യവുമായി നിരവധി പേർ എത്തി.”എനിക്കും സാഹസികനായ ബിയർ ഗ്രിയില്‍സിനും ഇടയിലുളള പാലമായി സാങ്കേതിക വിദ്യ പ്രവർത്തിച്ചു. എന്‍റെ ഹിന്ദി എങ്ങനെയാണ് ബിയർ ഗ്രിയിൽസിന് മനസ്സിലാകുന്നതെന്ന് പലയാളുകളും ചോദിച്ചു. ഇത് ഒന്നിലധികം തവണ എഡിറ്റ് ചെയ്തതാണോ എന്നും ആളുകൾക്ക് സംശയമുണ്ടായിരുന്നു. ഹിന്ദിയെയും ഇംഗ്ലീഷിനെയും വിവർത്തനം ചെയ്യുന്ന ചെവിയിൽ ഘടിപ്പിക്കാത്ത ഉപകരണമാണ് സാങ്കേതിക വിദ്യയിലൂടെ ഉപയോഗിച്ചത്”.

“ഇന്ത്യ മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികത്തിനുളള ഒരുക്കങ്ങൾ നടത്തുകയാണ്. ഇന്ത്യയിൽ ഒരു വലിയ ആഘോഷ ഒരുക്കങ്ങളാണ് നടത്തുന്നത്. മഹാത്മഗാന്ധിയുടെ 150ാം വാർഷികം ആഘോഷിക്കുമ്പോൾ മലിനീകരണ മുക്തമായ ഇന്ത്യ സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുളള ബഹുജന മുന്നേറ്റവും ഇതിനോടൊപ്പം ഉണ്ടാകും”.

“ഗാന്ധിജി സത്യത്തിനായി നിലകൊണ്ടു.മാനുഷിക മൂല്യങ്ങളും മാനുഷിക അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിന്‍റെ വലിയ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി എണ്ണമറ്റ ഇന്ത്യക്കാരുടെ ശബ്ദമായി മാറി. ഒരുതരത്തിൽ പറഞ്ഞാൽ ഗാന്ധി ലോകത്തിന്‍റെ ശബ്ദമായി മാറുകയായിരുന്നു.”

“ഗാന്ധി ദരിദ്രർ,നിരാലംബർ, ദുർബലർ, വിശക്കുന്നവർ എന്നിവരെ സേവിച്ചു. വർണ്ണ വിവേചനത്തിന്റെ ആഘാതം വഹിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സമുദായങ്ങളെ സേവിച്ചു. വിവേചനം നേരിടുന്ന ചമ്പാരനിലെ കർഷകരെ സേവിച്ചു പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിന്‍റെ പ്രധാന കടമയായിരുന്നു അത്.സ്വന്തം ജിവിതത്തിലെ സേവന മാധ്യമത്തിലൂടെ അദ്ദേഹം തിളക്കമാർന്ന ഉദാഹരണങ്ങൾ അവതരിപ്പിച്ചു.
സ്വാമി വിവേകാനന്ദൻ തിരിച്ചറിഞ്ഞ ഇന്ത്യയുടെ അന്തർലീനമായ ശക്തി പ്രയോഗത്തിൽ വരുത്തണമെന്നും മോദി പറഞ്ഞു. 1893 സെപ്റ്റംബർ 11 ന് നടത്തിയ സ്വാമി വിവേകാനന്ദന്‍റെ ചരിത്ര പ്രസംഗത്തെ മറക്കാൻ കഴിയില്ല. ആപ്രസംഗത്തിന്‍റെ പൊരുൾ മനസ്സിലാക്കി നമുക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാം.”

“2010 ൽ റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബർഗിൽ വച്ച് കടുവ ഉച്ചക്കോടി നടന്നിരുന്നു. ഈ ഉച്ചക്കോടിയിൽ കടുവകളുടെ എണ്ണം കുറയുന്നതിനെ കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. നമ്മുടെ രാജ്യം വൈവിധ്യം നിറഞ്ഞതാണ്. ഇവിടെയും കടുവകളുടെ എണ്ണം കുറയുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു”.ഇന്ത്യക്കാരെല്ലാവരും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് കഴിഞ്ഞു. ഈ കാലഘട്ടത്തിലും പ്രശ്‌ന പരിഹാരങ്ങൾക്ക് ശ്രീകൃഷണ്‌നിൽ നിന്ന് പലതും പഠിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here