ദില്ലി: ആദ്യ റാഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആയുധ പൂജ ചെയ്തതിനെ വിമർശിച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച്‌ പി ഐ ബി തെളിവുകൾ. 1983 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇന്ത്യയുടെ ആയുധങ്ങളിലും , പോർവിമാനങ്ങളിലും ഇത്തരത്തിൽ പൂജകൾ നടന്നാതായുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .

ഇംഗ്ലണ്ടിൽ നിന്ന്‍ ഇന്ത്യ വാങ്ങിയ സീ ഹാരിയർ പോർവിമാനത്തെ ആരതി ഉഴിഞ്ഞാണ് ഇന്ത്യൻ നാവിക സേന സ്വീകരിച്ചത് . ബ്രിട്ടീഷ് എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക് സിസ്റ്റംസിന്‍റെ ഡൺ‌സ്ഫോൾഡ് എയർബേസിൽ നടന്ന ചടങ്ങുകളിൽ നാവികസേനാ ഉപദേഷ്ടാവിന്‍റെ ഭാര്യയാണ് പൂജ നടത്തിയത് . 1983 ഏപ്രിലിലാണ് സംഭവം . അന്ന് ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി.

‘ അറൈവൽ ഓഫ് ഫസ്റ്റ് സീ ഹാരിയേഴ്സ് ‘ എന്ന പേരിൽ നാവിക സേന പുറത്തിറക്കിയ വാർത്താ കുറിപ്പിന്‍റെ പതിപ്പും പുറത്ത് വന്നിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here