Wednesday, April 24, 2024
spot_img

കോവിഡ് അവസാന പകർച്ചവ്യാധിയല്ല. അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം എന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് ലോകത്തെ അവസാനത്തെ പകർച്ചവ്യാധി അല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് . ലോകം അടുത്ത പകര്‍ച്ച വ്യാധിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മുന്നറിപ്പ് നൽകി .പൊതുജനാരോഗ്യത്തില്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. ഇതുവരെ ആഗോളതലത്തില്‍ 27.19 മില്യണ്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 8,88,362 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

ഇത് ലോകത്തെ അവസാന പകര്‍ച്ചവ്യാധിയാണെന്ന് ധരിക്കരുത്. പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി വരുമ്പോഴേക്കും അതിനെ നേരിടാന്‍ നാം കൂടുതല്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles