ഇ.ശ്രീധരന്‍ കേന്ദമന്ത്രിസഭയിലേക്കോ ?; ഉന്നത പദവിയില്‍ ശ്രീധരനെ നിയമിക്കാന്‍ തയ്യാറായി നരേന്ദ്രമോദി

E. Is Sreedharan to the Central Cabinet? Narendra Modi ready to appoint Sreedharan in a higher position

0

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇ.ശ്രീധരന്‍ എന്ന അതിപ്രഗത്ഭനായ മലയാളിയെ ബി.ജെ.പി നേതൃത്വം കൈവിടില്ല. കേന്ദ്രസര്‍ക്കാരിലെ ഒരുന്നത പദവിയില്‍ തന്നെ അദ്ദേഹം താമസിയാതെ അവരോധിക്കപ്പെടുമെന്ന് ഉറപ്പായി. ശ്രീധരന്റെ കഴിവും അര്‍പ്പണബോധവും സത്യസന്ധതയുമെല്ലാം ഫലപ്രദമായി തന്നെ വിനിയോഗിക്കാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവര്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത് തന്നെ നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഇ.ശ്രീധരന്‍ ഒരു സുപ്രധാന വകുപ്പിന്റെ തന്നെ ചുമതലയുള്ള കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന. നിലവില്‍ അദ്ദേഹം പാര്‍ലമെന്റംഗം അല്ലെങ്കിലും രാജ്യസഭയിലൂടെ കൊണ്ട് വരാനാണ് നീക്കം.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത വര്‍ഷം ജൂലൈയില്‍ അവസാനിക്കുകയാണ്. പുതിയ രാഷ്ട്രപതിയായി പരിഗണിക്കുന്നവരുടെ
കൂട്ടത്തില്‍ ഇ.ശ്രീധന്റെ പേരും സജീവ പരിഗണനയിലാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഇ.ശ്രീധരന്‍ രാഷ്ട്രപതിയായാല്‍ ഇന്ത്യന്‍ പ്രസിഡന്റാകുന്ന രണ്ടാമത്തെ മലയാളി എന്ന ബഹുമതിക്കും അദ്ദേഹം അര്‍ഹനാകും. നേരത്തേ കെ.ആര്‍.നാരായണനാണ് രാഷ്ട്രപതിയായ ആദ്യ മലയാളി.

ഡി.എം.ആര്‍സിയിലെ ചുമതലകളില്‍ നിന്ന് ഇ.ശ്രീധരന്‍ ഒഴിഞ്ഞെങ്കിലും മറ്റ് പല സുപ്രധാന ദൗത്യങ്ങളിലും അദ്ദേഹം ഇപ്പോഴും വ്യാപൃതനാണ്. കാശ്മീരിലെ ദാല്‍ തടാകം ശുദ്ധീകരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതും ശ്രീധരനാണ്. കേരളത്തില്‍ ഭാരതപ്പുഴയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്ന സംഘടനയുടെ നേതൃത്വവും ശ്രീധരന് തന്നെയാണ്. പ്രായം കൂടുന്തോറും കര്‍മ്മപഥത്തില്‍ കൂടുതല്‍ ചെറുപ്പമാകുന്ന ഇ.ശ്രീധരന്‍ രാജ്യം ഏല്‍പ്പിക്കുന്ന ഓരോ ദൗത്യവും കൃത്യസമയത്തിനും മുമ്പ് തീര്‍ത്ത് നല്‍കിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയാണ്.