കോവിഡ് രൂക്ഷം, ബീഹാറില്‍ മെയ് 15 വരെ ലോക്ഡൗണ്‍

Covid severe, lockdown in Bihar till May 15

0

ബീഹാറില്‍ കോവിഡ് ശക്തമായതിനെ തുടര്‍ന്ന് ഈ മാസം 15 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ മുഖ്യമന്ത്രി മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. ബീഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ആയിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
നേരത്തേ ഈ മാസം 15 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച ബീഹാര്‍ സര്‍ക്കാര്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് വക്തമാക്കിയിരുന്നു.