ദില്ലി- ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കണമെന്ന ആഗ്രഹിച്ച ജനങ്ങൾ ഇന്ന് പാക് അധിനിവേശ കശ്മീർ ഇന്ത്യയുമായി സമന്വയിപ്പിക്കാൻ പ്രാർത്ഥിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ്. പ്രത്യേക പദവി റദ്ദാക്കൽ ഞങ്ങളുടെ കാലത്ത് സംഭവിച്ചത് ഭാഗ്യമാണ്. ഞങ്ങളുടെ മൂന്ന് തലമുറകളുടെ ത്യാഗങ്ങൾ മൂലമാണ് ഇത് സംഭവിച്ചത്. ജമ്മു കശ്മീരിലെ നിലവിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യമായി ഇത് ഒരു വലിയ പ്രശ്‌നമാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. സമാധാനം നിലനിർത്താനാണ് താഴ് വരയിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നത്.ദേശീയ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തു വെന്ന വാർത്ത തെറ്റാണ്.

നേതാക്കളെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയല്ല. അവർക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അവർ ജിമ്മിൽ പോകുന്നു, പുസ്തകങ്ങൾ വായിക്കുന്നു, ഹോളിവുഡ് സിനിമകൾ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ബി.ജെ.പി സർക്കാർ തിരുത്തിയതെന്നും ജിതേന്ദ്ര സിങ്ങ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here