ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഉലന്‍ ഉദെ (സൈബീരിയ): ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോം സെമി ഫൈനലില്‍ പ്രവേശിച്ചു. 51 കിലോ ഫ്ളൈവെയിറ്റ് വിഭാഗത്തില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയെ കീഴടക്കിയാണ് മേരി കോം സെമി യോഗ്യത നേടിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. ഇതാദ്യമായാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 51 കിലോ വിഭാഗത്തില്‍ മേരി കോം മത്സരിക്കുന്നത്. 2012 -ലെ ഒളിമ്പിക്സ് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ കരീടങ്ങളും മേരി കോം സ്വന്തമാക്കിയിട്ടുണ്ട്.ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ രണ്ടാം സീ‍ഡ് തുര്‍ക്കിയുടെ ബ്യൂസ് കാക്കിറോഗ്ലുവാണ് മേരികോമിന്‍റെ എതിരാളി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here