ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വീണ്ടും എംഎല്‍എയുടെ കൊഴിഞ്ഞ് പോക്ക്. ഒരു തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിൽ നിന്നുള്ള തൃണമൂൽ എംഎൽഎ മുനിറുൽ ഇസ്ലാം ആണ് ബിജെപിയിൽ ചേർന്നത്. ഇവിടെ നിന്നുള്ള മൂന്ന് തൃണമൂൽ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.ഹാജിറാസ് മുഹമ്മദ് ആസിഫ് ഇഖ്ബാൽ,നിവയ്ദ് ദാസ് എന്നിവരാണ് എംഎൽഎയ്ക്ക് ഒപ്പം ബിജെപിയിൽ ചേർന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തൃണമൂൽ കോൺഗ്രസിൻറെ 40 എംഎല്‍ എമാര്‍ ബിജെപിയുമായി സമ്പർക്കത്തിലാണെന്നായിരുന്നു പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ പരസ്യ പ്രഖ്യാപനം. എന്നാല്‍ ഒരു കൗണ്‍സിലര്‍ പോലും ബിജെപിയിലെക്ക് പോകില്ലെന്നായിരുന്നു അന്ന് തൃണമൂല്‍ കോണ്‍‍ഗ്രസിന്‍റെ മറുപടി.

എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് മൂന്ന് എംഎല്‍എമാരേയും 60 കൗണ്‍സിലര്‍മാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. മൂന്ന് കോര്‍പറേഷനുകളുടെ ഭരണം ബിജെപി പിടിച്ചു. ശനിയാഴ്ച കൂടുതല്‍ എംഎല്‍എമാർ തൃണമൂല്‍വിടും എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍.ഇതിന് പിന്നാലെയാണ് വീണ്ടും തൃണമൂൽ എംഎൽഎ ബിജെപിയിൽ ചേർന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here