ദില്ലി: ‘ഭീഷണികളിൽ ഭയപ്പെടുന്ന രാജ്യമല്ല ഇന്ത്യയെന്ന്’ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ മുന്നറിയിപ്പുമായി ലോക്‌സഭ സ്പീക്കർ ഓം ബിർള. ‘സൈന്യം ദൃഢ നിശ്ചയമുളളവരാണ്.അവർ രാജ്യത്തിന് കാവൽ നിൽക്കുന്നുണ്ട്. ഇന്ത്യയുടെ സൈനിക ബലം ശക്തമാണെന്നും ഏതെങ്കിലും പാക്കിസ്ഥാൻകാർ ഭീഷണിപ്പെടുത്തിയാൽ ചോർന്നു പോകുന്നതല്ല അവരുടെ ധൈര്യമെന്നും’ ബിർള പറഞ്ഞു.

നമ്മൾ അതിർത്തികളിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ ആഭ്യന്തരമായും ശക്തമാണ്. ആധുനിക ആയുധങ്ങൾ നമ്മുടെ സൈന്യത്തിന് ഉണ്ട്. കഴിഞ്ഞ നിരവധി സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് 130 കോടി ജനങ്ങൾ സർക്കാരിനൊപ്പം നൽക്കുന്നുവെന്നാണെന്ന് ഓം ബിർള പറഞ്ഞു.

മുത്തലാഖ് ബില്ല് ജനങ്ങൾക്ക് ഗുണം ചെയ്യും.ഭരണഘടനപരമായി എല്ലാ മതങ്ങൾക്കും രാജ്യത്ത് സ്വന്തം അവകാശങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ മുസ്ലീം സ്ത്രീകൾക്കും ഭരണഘടനപരമായ അവകാശങ്ങൾ ലഭിക്കണം. അതു കൊണ്ടാണ് ബില്ല് പാർലമെന്‍റ് പാസാക്കിയത്.

ഒരു രാജ്യത്തിന് ഒരു നിയമം ആണ് വേണ്ടത്. പല സ്ഥലങ്ങളിൽ വ്യത്യസ്ത നിയമം പാടില്ല 370 റദ്ദാക്കിയതിനെ അനുകൂലിച്ച് ഓം ബിർള പറഞ്ഞു. പാർലമെന്റിലെ നിയമങ്ങളെല്ലാം ഭൂരിപക്ഷത്തോടെ പാസാക്കിയതാണ്. ജമ്മുകശ്മീരിലെ ജനങ്ങൾക്കും നീതി ലഭിക്കും. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. മികച്ച ടൂറിസം കേന്ദ്രം ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയും. ഇന്ത്യയുടെ കിരീടം കൂടിയാണ് കശ്മീർ. പാർലമെന്റ് അവരോടൊപ്പം നിൽക്കുന്നുവെന്നും ഓം ബിർള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here