Tuesday, April 23, 2024
spot_img

കൊവിഡ്-19; രോഗ ലക്ഷണമുള്ളവർക്ക് ഇനി പിസിആർ ടെസ്റ്റ് നിർബന്ധം

ദില്ലി: കൊവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് ഇനി മുതല്‍ നിർബന്ധം. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം. ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ മന്ത്രാലയം നിർദേശം കൈമാറിയിട്ടുണ്ട്.

അതേസമയം, ഒരു സമിതിയെ നിയോഗിച്ച് കൃത്യമായി മേൽനോട്ടം വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വരെ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവർക്ക് ആന്‍റിജൻ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളു. എന്നാൽ ആന്‍റിജൻ ടെസ്റ്റിലെയും പിസിആർ ടെസ്റ്റിലെയും ഫലങ്ങളിൽ വ്യത്യാസം വരാം. ഈ പശ്ചാത്തലത്തിലാണ് ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Latest Articles