മുംബൈ: പ്രശസ്ത സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയ്യാം അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് മുംബൈയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ജൂലൈ 28 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു.

ഹിന്ദി ചലച്ചിത്രഗാന മേഖലയിലെ അതികായനായിരുന്ന മുഹമ്മദ് സഹൂർ ഖയ്യാം കഭി കഭി മേരെ ദിൽ മേ അടക്കമുള്ള നിരവധി ജനപ്രിയ ഗാനങ്ങൾക്ക് ഈണം നൽകി.

ഉമറോ ജാനിലെ സംഗീതത്തിലൂടെ അദ്ദേഹം ദേശീയ ചലച്ചിത്ര അവാർഡിന് അർഹനായി. ഉമറോ ജാൻ, കബി കഭി എന്നീ ഗാനങ്ങളിലൂടെ ഫിലിംഫെയർ അവാർഡും നേടി. 2007 ൽ സംഗീത നാടക അക്കാദമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 2011 ൽ ഭാരതം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here