മമതയ്‌ക്കെതിരേ ട്വീറ്റ്; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

Kangana Ranaut

0
Kangana Ranaut Permanently Removed From Twitter

ദില്ലി: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്ററിന്റെ നടപടി.

ബാംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ- കങ്കണ ട്വീറ്റ് ചെയ്തു. കങ്കണയുടെ ട്വീറ്റിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചെത്തി.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സ്വപന്‍ ദാസ് ഗുപ്ത കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത്ഷാക്ക് സന്ദേശം അയച്ചു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വം ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ബിര്‍ഭൂം മേഖലയില്‍ വ്യാപകമായി അക്രമം നടക്കുന്നതായി സ്വപന്‍ദാസ് ഗുപ്ത അറിയിച്ചു.