ദില്ലി: മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൽമാൻ ഖുർഷിദിന്​ പിന്നാലെ കോൺഗ്രസിനെ വിമർഷിച്ച് കോൺഗ്രസ്​ നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്​.: ആത്മപരിശോധനക്ക്​ പാർട്ടി തയാറാവണമെന്നാണ് സിന്ധ്യ മുന്നോട്ട്വെച്ച നിർദ്ദേശം. കോൺഗ്രസ്​ ആത്മപരിശോധന നടത്തുകയും നില മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത്​ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി രാജി വെച്ചതിനാൽ പാർട്ടിക്ക്​ നേതാവില്ലാത്ത അവസ്ഥയാണെന്നും ലോക്​സഭ തെര​ഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ പോലും പാർട്ടിക്ക്​ സാധിച്ചില്ലെന്നും കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദ്​ അഭിപ്രായപ്പെട്ടിരുന്നു. ഖുർശിദിന്‍റെ പ്രസ്​താവനയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ്​ സിന്ധ്യയും ഇതേ ആവശ്യം ഉന്നയിച്ചത്​.

‘മ​റ്റുള്ളവരുടെ പ്രസ്​താവ​നയെ കുറിച്ച്​ ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ കോൺഗ്രസ്​ മോശം അവസ്ഥയിലാണ്​. ആത്മപരിശോധന ആവശ്യമാണ്​. പാർട്ടിയുടെ അവസ്ഥ ​വിലയിരുത്തപ്പെടുകയും മെച്ചപ്പെടുകയും വേണം. അത്​ കാലഘട്ടത്തിൻെറ ആവ​ശ്യമാണ്​.’’ -സിന്ധ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here