ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജെഡി(യു) മുതിർന്ന നേതാവുമായ ജഗന്നാഥ് മിശ്ര (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഡൽഹിയിലാണ് മരിച്ചത്.

മൂന്ന് തവണ ബിഹാർ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഉദയത്തോടെയാണ് പിന്നോട്ടുപോയത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്ന് ബിഹാർ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്‍റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

ജഗന്നാഥ് മിശ്രയുടെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here