ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഇറാൻ പാക് കോൺസുലേറ്റിൽ നിന്ന് ഇന്ത്യൻ വിരുദ്ധ ബാനറുകൾ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് വടക്കുകിഴക്കൻ നഗരമായ മഷാദിലെ പാകിസ്ഥാൻ കോൺസുലേറ്റിൽ നിന്ന് ബാനറുകൾ രാത്രിയിൽ ബലമായി നീക്കം ചെയ്തത്.കശ്മീർ സോളിഡാരിറ്റി ഡേ” എന്ന് വിളിക്കപ്പെടുന്ന ഇന്ത്യാ വിരുദ്ധ ബാനറുകൾ പാകിസ്ഥാൻ കോൺസുലേറ്റിന്റെ ചുമരുകളിൽ നിന്ന് അർദ്ധരാത്രിയിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നീക്കം ചെയ്തായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നയതന്ത്ര മര്യാദകള്‍ ലംഘിച്ച പാക് നടപടിയെ ശക്തമായി ഇറാന്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ യു.എന്‍ രക്ഷാസമിതിയെയാണ് പാകിസ്ഥാന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ചൈനയുടെ സഹായത്തോടെയുള്ള ഈ നീക്കം പൊളിഞ്ഞതോടെയാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ താമസിക്കുന്ന പാക് വംശജരെ ഉള്‍പ്പെടുത്തിയുള്ള പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here