Saturday, April 20, 2024
spot_img

ചൈനയ്‌ക്ക് കിട്ടിയത് പോരാ: നേരിട്ടുള്ള കയ്യാങ്കളിയിൽ ചൈനീസ് ജവാന്മാരെ പാഠം പഠിപ്പിച്ച് ഇന്ത്യൻ സൈനികർ

ന്യൂഡൽഹി; അതിർത്തിയിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം ഉണ്ടായതായി ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇത്തവണ വടക്കൻ സിക്കിം അതിർത്തിയിലാണ് സംഘർഷമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ചൈനീസ് സൈനികരെ ഇന്ത്യൻ സേന നന്നായി പെരുമാറി അതിർത്തിയിൽ നിന്ന് തള്ളി പുറത്താക്കി. മാത്രമല്ല നേരിട്ടുള്ള കയ്യാങ്കളിയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിക്കിമിലെ നാകുലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നതായാണു ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം 3 ദിവസം മുന്‍പാണു സംഭവം നടന്നത്. അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞതാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ചൈനയുടെ 20 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. എന്നാൽ സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് നാലു സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ല. എന്നാൽ ജനുവരി 22 നാണു ഇത് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles