Saturday, April 20, 2024
spot_img

കെജ്രിവാൾ എങ്ങനെ മൂന്നാം വട്ടവും ദില്ലി പിടിച്ചു ? സുനിൽ സോമൻ എഴുതുന്നു

എങ്ങനെയാണു മൂന്നാം പ്രാവശ്യവും കെജ്രിവാൾ ഡൽഹിയിൽ വിജയിച്ചത് ? ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയക്കാരനാണ് അരവിന്ദ് കെജ്രിവാൾ.. രാഷ്ട്രീയത്തിന് വേണ്ട എല്ലാ ചേരുവകളും വേണ്ട രീതിയിൽ വേണ്ടിടത്ത് പ്രയോഗിക്കാൻ അറിയാവുന്ന തന്ത്ര ശാലി..

ഈ വീഡിയോ കണ്ടുനോക്കുക.. ഡൽഹിയിലെ 200 മസ്ജിദുകളിലെ എല്ലാ ഇമാമുകൾക്കും വമ്പിച്ച ശമ്പള വർദ്ധനവ്
പ്രഖ്യാപിക്കുന്ന വീഡിയോ ആണിത് ..

ദില്ലിയിലെ 200 മസ്ജിദുകളിലെ എല്ലാ ഇമാമുകൾക്കും വമ്പിച്ച ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു,. 10,000 രൂപയായിരുന്ന ശമ്പളം 18,000 രൂപയായി വർധിപ്പിച്ചു . ഇത് കൂടാതെ വഖഫ് ബോഡിൽ ഉൾപ്പെടാത്ത 1500 പള്ളികളിലെ ഇമാമുകൾക്കും 15,000 രൂപ ശമ്പളം പ്രഖ്യാപിച്ചു.. പള്ളിയിൽ വരുന്നവർ ആർക്കു വോട്ടു ചെയ്യണമെന്ന് ഇമാമുകൾ ആണല്ലോ തീരുമാനിക്കുന്നത്.. ശമ്പളം ഇല്ലായിരുന്ന ഇമാമുകൾക്ക് ശമ്പളം കൊടുക്കുകയും, ശമ്പളമുണ്ടായിരുന്നവർക്ക് ശമ്പളം കൂട്ടിക്കൊടുക്കുകയും ചെയ്യുമ്പോൾ ആർക്ക് വോട്ടു ചെയ്യാൻ വേണ്ടി പറയും എന്നത് മനസ്സിലാക്കാമല്ലോ..

“നിങ്ങൾക്ക് (ഇമാമുകൾക്കു ) ഞങ്ങൾ ശമ്പളം കൂട്ടിത്തരുന്നു അപ്പോൾ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്കറിയാമെല്ലോ ? AAP യ്ക്ക് വോട്ടു ചെയ്യുക..” ഇത് വിഡിയോയിൽ വ്യക്തമായി പറയുന്നു.. “അമാനുത്തുല്ലാ ഖാൻ എന്ത് പറഞ്ഞോ അത് ഞാൻ നടപ്പിലാക്കും” എന്ന് കെജ്രിവാൾ ആ വേദിയിൽ ഉറപ്പിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ശരീരം കൊണ്ടും , മനസ് കൊണ്ടും ധനം കൊണ്ടും , ഡൽഹി സർക്കാർ മുസ്ലിങ്ങളുടെ ഒപ്പമുണ്ടാകും എന്ന് കെജ്രിവാൾ വാക്ക് കൊടുക്കുന്നു.. അതായാണ് സർക്കാരിന്‍റെ പണം എടുത്ത് , പള്ളികളിലെ ഇമാമുകൾക്കും വാരിക്കോരി കൊടുത്ത് കെജ്രിവാൾ തന്‍റെ വോട്ടുറപ്പിക്കുന്നു.. അങ്ങനെ 12 % വരുന്ന മുസ്ലിങ്ങളുടെ 90% വരുന്ന വോട്ടും നേടുന്നതിൽ കെജ്രിവാൾ വിജയിച്ചു..

ആർക്കാണ് വോട്ടു ചെയ്യേണ്ടത് എന്ന കാര്യത്തിൽ മുസ്ലിങ്ങൾ വളരെ വ്യക്തതയുള്ളവരാണ്.. മുസ്ലിങ്ങൾ അവർക്കു പ്രീണനം കൊടുക്കുന്നവർക്ക് മാത്രമേ വോട്ടു ചെയ്യുകയുള്ളൂ.. ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ സംഘടിച്ചു പ്രീണനം നേടിയെടുക്കുക.. ഭൂരിപക്ഷമായിക്കഴിഞ്ഞാൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക.. അവർക്ക് ആത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്..

നിഷ്കളങ്കരും ഉദാസീനരുമായ ഹിന്ദുക്കൾ വോട്ടു ചെയ്യാൻ പോയത് പോലും ഇല്ല.. ആകെ 60 % ഹിന്ദുക്കളാണ് വോട്ടു ചെയ്യാൻ പോയത്..
അവരെല്ലാം ഫ്രീയായി കിട്ടിയ സംഗതികൾ നോക്കിയായിരിക്കും വോട്ടു ചെയ്തത്.. പിന്നെ അവർ മതേതരരും ആണെല്ലോ..

കെജ്രിവാൾ , ആദർശം കൊണ്ടും , ജന സേവനം ചെയ്തുമാണ് വോട്ടു
നേടിയത് എന്ന് പാടി നടക്കുന്ന പാണന്മാർ ഇനിയും ഇതുവഴി വരില്ലേ ? മുസ്ലിങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങുന്ന കോൺഗസിന്‍റെ പഴഞ്ചൻ തന്ത്രമല്ലാതെ അധികമായി എന്താണ് ചെയ്യുന്നതെന്ന് കെജ്രിവാളിനെ ആദർശ രാഷ്ട്രീയത്തിന്‍റെ മിശിഹയായി വാഴിക്കുന്നവർ ഒന്ന് പറഞ്ഞു തരേണ്ടി വരും..

പിന്നെ എന്തൊക്കെയാണ് നമ്മൾ വിശ്വസിക്കേണ്ടത് ?

2016 ഇൽ തന്‍റെ ഫാം ഹൗസിൽ നിന്ന് 130 കോടികളുടെ കള്ളപ്പണം പിടിച്ച MLA ഉള്ള AAP യുടെ വിജയം അഴിമതിക്കെതിരെയുള്ള വിജയമാണ് എന്ന് ഞങ്ങൾ വിശ്വസിക്കണോ ? ഡൽഹി വഖഫ് ബോഡിന്‍റെ ചെയർമാൻ അമ്മാനത്തുള്ളാ ഖാൻ MLA ആയിട്ടുള്ള AAP പാർട്ടി മതേതരമാണ് എന്ന് നമ്മൾ വിശ്വസിക്കണോ ?

പിന്നെയും ഉണ്ട് കളികൾ.. പൗരത്വ നിയമത്തിനെപ്പറ്റി കെജ്രിവാൾ പരസ്യമായി ഒന്നും പറഞ്ഞില്ല .. പക്ഷെ ശരീരം കൊണ്ടും , മനസ് കൊണ്ടും ധനം കൊണ്ടും, ഡൽഹി സർക്കാർ മുസ്ലിങ്ങളുടെ ഒപ്പമുണ്ടാകും എന്ന് കെജ്രിവാൾ നേരത്തെ തന്നെ ഉറപ്പു കൊടുത്തിട്ടുണ്ട്.. അപ്പോൾ താൻ ആരുടെ ഒപ്പമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല..

എന്നാൽ പരസ്യമായി അഭിപ്രായം ഒന്നും പറഞ്ഞുമില്ല..
ഉത്തരത്തിലിരുന്നു കിട്ടുകയും ചെയ്തു , കഷത്തിലിരുന്നത് പോയതുമില്ല.. എങ്ങനെ എടുത്തെറിഞ്ഞാലും കെജ്രിവാൾ വീഴുന്നത് നാല് കാലിലായിരിക്കും.. അതാണ് കുശാഗ്ര ബുദ്ധിയായ കെജ്രിവാൾ.

ഡൽഹിയുടെ പോലീസ് സേനയുടെ ചെലവ് കേന്ദ്ര സർക്കാരാണ് നോക്കുന്നത്.. പ്രധാന അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര സർക്കാരിന്‍റെ ചുമതലയാണ്.. സംസ്ഥാന പദവി ഉള്ളത് കൊണ്ട് കേന്ദ്ര വിഹിതം കിട്ടുകയും ചെയ്യും.. ആ പണം ഉപയോഗിച്ച് ഇമാമുകൾക്കു ശമ്പളം കൊടുക്കാം.. ഫ്രീയായി വൈദുതിയും , വെള്ളവും , ട്രെയിൻ യാത്രയും കൊടുക്കാം.. എല്ലാവരുടെയും പ്രീതി നേടാം..

ജയ് ഹനുമാൻ വിളിച്ച്, ക്ഷേത്ര ദർശനം നടത്തി, ജയിപ്പിച്ചത് ഹനുമാനാണ് എന്ന് പറഞ്ഞ്, ഒരു പാളയങ്കോടൻ കുറിയും തൊട്ടപ്പോൾ മണ്ടന്മാരായ ഹിന്ദുക്കളും പെരുത്ത് ഹാപ്പിയായി..

നല്ല ഒരു നേതൃത്വ നിരയെ വാർത്തെടുക്കുന്നതിൽ ബിജെപിയും പരാജയപ്പെട്ടു.. 2014 ലോക്സഭാ തെരഞ്ഞടുപ്പിൽ ഡൽഹിയിലെ എല്ലാ ലോക് സഭാ സീറ്റുകളിലും ബി ജെ പിയാണ് വിജയിച്ചത് (അത് ജയിച്ചത് മോദിയുടെ കഴിവുകൊണ്ടാണ് ), ഈ ഏഴ് എം പിമാർ എന്ത് ചെയ്തു എന്ന് കണിയാൻമാരോട് തന്നെ ചോദിക്കേണ്ടിവരും.

വക്ര ബുദ്ധിയുടെ കാര്യത്തിലും , കുതന്ത്രങ്ങളുടെ കാര്യത്തിലും കെജ്രിവാളിനെ വെല്ലാൻ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറൊരാളുമില്ല.. പക്ഷെ ആത്യന്തിക വിജയം ധര്മത്തിനാണ് എന്ന് വിശ്വസിക്കുന്നവരാണല്ലോ നമ്മൾ.. കാത്തിരുന്ന് കാണാം..

Related Articles

Latest Articles