Tuesday, April 23, 2024
spot_img

കൊറോണ: ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി അമിത് ഷായും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹോളി രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണെന്നും പക്ഷേ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്നുമാണ് ഷാ ട്വിറ്ററിലൂടെ അറിയിച്ചത്.

നേരത്തെ, കൊറോണ പടരുന്ന പശ്ചാത്തലം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹോളി ആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നുവെന്ന് അറിയിച്ചിരുന്നു.

പൊതുജനങ്ങളോട് ആഘോഷ പരിപാടികളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles