ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗങ്ങളിലെ പ്രധാനി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ദാവൂദിന്റെ സംഘാംഗവും ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹീമിന്റെ അടുത്ത സുഹൃത്തുമായ മുഹമ്മദ് അൽതാഫ് സയീദ് ആണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. ദുബായിൽ നിന്നുള്ള ഫ്‌ളൈറ്റിൽ കണ്ണൂരിലെത്തിയ സയ്യദിനെ മുംബൈ പോലീസിന്റെ ആന്റി എക്‌സ്‌ട്രാക്ഷൻ സെൽ (എഇസി) അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടിയിലാകുമ്പോൾ സയീദിന്റെ പക്കൽ രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകളുണ്ടായിരുന്നു. ദാവൂദിന്റെ സഹോദരൻ അനീസിന് വേണ്ടി സയീദ് ഹവാല പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതായി മുംബൈ പോലീസ് പറഞ്ഞു. തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് അറസ്റ്റിലായ സയീദിനെ മുംബൈയിലെത്തിച്ച് ചോദ്യം ചെയ്തു.

സയിദിനെ പ്രത്യേക എം‌ സി‌ ഒ‌ സി‌ എ കോടതിയിൽ ഹാജരാക്കിയ ശേഷം ഓഗസ്റ്റ് 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഒരു ദശാബ്ദത്തിലേറെയായി സയീദിന് ദാവൂദിന്റെ സംഘവുമായി ബന്ധമുണ്ട്. കഴിഞ്ഞ ഒരു വർഷമായി, എ ഇ സി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എൺപതുകളിൽ ദാവൂദിന്റെ സംഘം പ്രബലമായിരുന്നു കാലത്ത് നടന്ന ഹവാല ഇടപാടുകളുമായി സയീദിന് പങ്കുണ്ടോയെന്ന വിവരം പോലീസ് പരിശോധിക്കുന്നുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here