രാജ്യത്ത് 5ജി ട്രയലിന് ബി എസ് എന്‍ എല്‍ ഉള്‍പ്പെടെ 13 കമ്പനികൾക്ക് അനുമതി; ചൈനീസ് കമ്പനികളെ ഒഴിവാക്കി

5G

0
5G Trails

ദില്ലി: രാജ്യത്ത് ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്‌എന്‍എല്‍ ട്രയല്‍ ആരംഭിക്കുക. അതെസമയം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, തുടങ്ങിയ കമ്പനികൾ എറിക്‌സണ്‍, നോക്കിയ എന്നിവരുമായി സഹകരിക്കും.

നിബന്ധനകളോടെ 700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ടെലികോം കമ്പനികൾക്ക് എയര്‍വെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യം പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുക എന്നിവ നിബന്ധനകളില്‍ പറയുന്നു. ട്രയലിന് മാത്രമെ എയര്‍വേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങള്‍ക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.

വയര്‍ലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5ജി. ലോകം കണ്ട ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ സാങ്കേതികവിദ്യകളിലൊന്നായി ഇത് അറിയപ്പെടും. ആളുകളെയും സമൂഹത്തെയും അടിമുടി പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും. വളരെ വേഗത്തില്‍ ഡാറ്റാ കൈമാറ്റ നിരക്ക്, ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത്, കണക്റ്റിവിറ്റിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവ 5ജി അള്‍ട്രാ വൈഡ്ബാന്‍ഡ് നെറ്റ്‍വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ സാധ്യമാകുന്നു. 4ജി നെറ്റ്‍വര്‍ക്കിനെക്കാള്‍ നൂറു മടങ്ങ് വേഗത്തില്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നാണ് 5ജി നെറ്റ്‍വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.