Thursday, April 25, 2024
spot_img

എഴുത്തിന്റെ വഴിയിലെ ഭരണസാരഥ്യം,മൃദുല സിൻഹ ഓർമ്മയായി;എന്നും ജനഹൃദയങ്ങളിലെ നേതാവായിരുന്നു എന്ന് പ്രധാനമന്ത്രി

പ്രശസ്ത സാഹിത്യകാരിയും മുതിർന്ന ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണറുമായ മൃദുല സിന്‍ഹ അന്തരിച്ചു. 77 വയസായിരുന്നു.2014 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെയാണ് അവർ ഗോവയുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്.

1927 നവംബര്‍ 27ന് ബീഹാറിലാണ് മൃദുല സിന്‍ഹയുടെ ജനനം. ബിരുദാനന്തര ബിരുദത്തിന് ശേഷം മുന്‍ ബീഹാര്‍ മന്ത്രിയായിരുന്ന ഡോ. രാം കൃപാല്‍ സിന്‍ഹയെ വിവാഹം ചെയ്തു. ദാമ്പത്യ കീ ധൂപ്, സീത പൂനി ബോലി, അഹല്യ ഉവച്, ജ്യോന്‍ മെഹന്തി കീ റംഗ്, അതിശയ എന്നിവ പ്രധാന കൃതികളാണ്.

 മൃദുല സിന്‍ഹയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.‘പൊതുസേവന രംഗത്തിന് നല്‍കിയ സംഭാവനകളിലൂടെ ശ്രീമതി മൃദുല സിന്‍ഹ ജി എന്നെന്നും ഓര്‍മ്മിക്കപ്പെടും. സാഹിത്യ-സാംസ്‌കാരിക രംഗത്തും മൃദുല സിന്‍ഹ ജി കഴിവ് തെളിയിച്ചു. വിയോഗത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കു ചേരുന്നു. ഓം ശാന്തി’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles