സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്ര ധനമന്ത്രാലയം: നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും

0

ദില്ലി: സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്ര ധനമന്ത്രാലയം. ഇതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. സാമ്പത്തിക ഉത്തേജന നടപടികൾ ധനമന്ത്രി പ്രഖാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വാണിജ്യ, ഓട്ടോ മൊബൈൽ, കയറ്റുമതി മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ന് പ്രഖ്യാപിപ്പിക്കാൻ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സംതൃപ്തരാണെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here