ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഭുബനേശ്വർ: ഒഡീഷയിൽ സംഹാര താണ്ഡവമാടുന്ന ഫോനി ചുഴലിക്കാറ്റിൽ തകർന്ന് ഭുബനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം. കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനത്താവളത്തിലെ മുൻവശവും മേൽക്കൂരയും തകർന്നു.

ഫോനി ആഞ്ഞടിച്ചതിനെ തുടർന്ന് ഭുബനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണി മുതൽ കൊൽക്കത്ത വിമാത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളും ഒരു ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.

സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിമാന യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികളെടുക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here