ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി- ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ. തീ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്ത ബ്രസിലീയന്‍ സര്‍ക്കാരിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്ക് മുന്നിലാണ് ഡി.വൈ.എഫ്‌.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് റഹിം തുടങ്ങിയവരാണ് സമരത്തില്‍ അണി നിരന്നത്. പ്രതിഷേധം വലിയ വാര്‍ത്തയായില്ലെങ്കിലും ഫോട്ടോ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ചര്‍ച്ചയായി.സമരത്തെ പരിഹസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലഭിച്ച ഭൂരിപക്ഷ കമന്‍റുകളും സമരത്തെ കളിയാക്കുന്നതാണ്.

‘ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ തയ്യാറാവാത്ത ബ്രസീലീയന്‍ ഗവണ്‍മെന്‍റിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയില്‍ DYFl പ്രതിഷേധം’ എന്ന കുറിപ്പോടെയാണ് റിയാസ് പ്രതിഷേധത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.ആരെ കാണിക്കാനാണ് സഖാവെ അവധി ദിനത്തിലെ ഈ കാട്ടിക്കൂട്ടല്‍ എന്നാണ് ചിലരുടെ ചോദ്യം. ശബരിമലയ്ക്ക് ശേഷം പലര്‍ക്കും ബുദ്ധി സ്ഥിരത നഷ്ടപ്പെട്ടുവെന്നും ചിലര്‍ പരിഹസിക്കുന്നു. ബ്രസില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ സൈന്യത്തെ അയച്ചു, സഖാവ് ഡാ എന്നാണ് ചിലരുടെ കളിയാക്കല്‍.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here