ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

റാഞ്ചി: മതതീവ്രവാദികളെ സോഷ്യൽ മീഡിയയിലൂടെ വിമര്‍ശിച്ച 19 വയസ്സുകാരിക്ക് റാഞ്ചി മജിസ്ട്രേറ്റ് കോടതി നല്കിയ ശിക്ഷ വിവാദമാകുന്നു. ജാമ്യം വേണമെങ്കില്‍ ഹിന്ദു പെണ്‍കുട്ടി ഖുറാന്‍ വിതരണം ചെയ്യണമെന്നാണ് റാഞ്ചിയിലെ കോടതി നിര്‍ദേശിച്ചത്. ഈ വിഷയം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്.
റിച്ച ഭാരതി എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിയോടാണ് കോടതി വിചിത്ര ആവശ്യം ഉന്നയിച്ചത്.

റിച്ച ഭാരതി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഒരു പോസ്റ്റ് ഷെയർ ചെയ്‍തിരുന്നു. ഫൈസു എന്നയാളുടെ ഒരു ടിക്ടോക് വീഡിയോക്കുള്ള മറുപടിയായിരുന്നു ഇത്. അടുത്തിടെ ഝാര്‍ഖണ്ഡില്‍ മോഷണത്തിനിടെ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിലിരിക്കെ തബ്രേസ് അന്‍സാരിയെന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ടകൊലപാതകത്തിന്‍റെ ഇരയായ തബ്രേസ് അൻസാരിയുടെ മകൻ, നാളെ ഒരു തീവ്രവാദിയായാൽ കുറ്റം പറയാനാവില്ല എന്നായിരുന്നു ഫൈസുവിന്‍റെ ടിക് ടോക് വീഡിയോയിലെ വിചിത്ര വാദം.

ഇതിനുള്ള മറുപടിയായിട്ടാണ് റിച്ച കേസിനാധാരമായ പോസ്റ്റ് ഇട്ടത്. പ്രതികാരം ചെയ്യാൻ ആണെങ്കിൽ പോലും ഒരു മത വിഭാഗത്തിലെ ആളുകൾ മാത്രം എന്തുകൊണ്ടാണ് തീവ്രവാദികൾ ആയി മാറുന്നത് എന്നാണ് റിച്ചയുടെ ചോദിച്ചത്. അനീതിക്ക് എതിരാവുന്നവർ, അടുത്ത നടപടി എന്ന നിലയ്ക്ക് തീവ്രവാദത്തെ കാണാൻ തുടങ്ങുന്നത് അപകടമാണെന്നും, ജമ്മു കാശ്മീരിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളും പണ്ഡിറ്റുകളും എന്തുകൊണ്ട് ഭീകരവാദികളായി മാറുന്നില്ല എന്നും റിച്ച പോസ്റ്റില്‍ ചോദിച്ചു.

എന്നാല്‍ റിച്ചയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് റാഞ്ചിയിൽ തന്നെയുള്ള ‘സദർ അൻജുമൻ കമ്മിറ്റി’ എന്ന സംഘടന പൊലീസിന് പരാതി നല്‍കി. അതിനെത്തുടർന്ന്, ജൂലൈ 12-ന് റിച്ച അറസ്റ്റ് ചെയ്യപ്പെട്ടു.

തുടര്‍ന്ന് കേസ് റാഞ്ചി കോടതിയുടെ പരിഗണനയ്ക്കു വന്നു. ഇരുഭാഗങ്ങളുടെയും വാദം കേട്ട ശേഷം റിച്ചയ്ക്ക് റാഞ്ചി കോടതി ജാമ്യം അനുവദിച്ചു. 14,000 രൂപ ജാമ്യത്തുകയ്ക്കു പുറമേ, ഖുർആന്‍റെ ഓരോ കോപ്പിവീതം നഗരത്തിലെ ഏതെങ്കിലും അഞ്ചു മുസ്‌ലിം സ്ഥാപനങ്ങൾക്ക് വിതരണം ചെയ്‍ത് അതിന്‍റെ രശീതിയും പതിനഞ്ച് ദിവസത്തിനുള്ളിൽ റിച്ച കോടതിയിൽ ഹാജരാക്കണം എന്നായിരുന്നു ജാമ്യത്തിലെ വ്യവസ്ഥ.

അഞ്ചുകോപ്പികളിൽ ഒന്ന്, പോലീസിന്‍റെ സാന്നിധ്യത്തിൽ, പരാതിക്കാരായ അൻജുമൻ കമ്മിറ്റിയ്ക്ക് തന്നെ ആയിരിക്കണം നല്‍കേണ്ടത് എന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് മനീഷ് കുമാറാണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്.ഉത്തരവിനുപിന്നാലെ കമ്മിറ്റിയുടെ വക്താക്കൾ വിധിയെ സ്വാഗതം ചെയ്‍തു. ഭരണഘടന വിഭാവനം ചെയുന്ന മതനിരപേക്ഷതയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന മാതൃകാവിധി എന്ന് അവര്‍ വിധിയെ വാഴ്ത്തി.

എന്നാല്‍ കോടതി പറഞ്ഞതനുസരിച്ച് ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ റിച്ചാ ഭാരതി തയ്യാറല്ല. കോടതി വിധി തനിക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് റിച്ച പറയുന്നു. ” ഞാൻ ആകെ ചെയ്തത് മറ്റൊരാൾ പോസ്റ്റുചെയ്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ്. ഞാൻ ചെയ്തതിൽ ശരികേടുണ്ടെങ്കിൽ അത് എഴുതിയ ആളുടെ കാര്യമോ..? അതുപോലെ അത് പങ്കുവെച്ച മറ്റുള്ള നൂറുകണക്കിന് പേരുടെ കാര്യമോ..? അവർക്കൊന്നും നൽകാത്ത ശിക്ഷ എനിക്കെന്തിനാ.? ഞാൻ ഈ അന്യായമായ വിധിയ്‌ക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പോവുകയാണ്. ഇന്ന് കോടതി ഖുർആൻ വിതരണം ചെയ്യാൻ പറഞ്ഞു. നാളെ എന്നോട് ഇസ്‌ലാം മതം സ്വീകരിക്കാൻ പറയില്ല എന്ന് എന്താണുറപ്പ്..?” എന്നാണ് റിച്ച സമൂഹത്തോട് ചോദിക്കുന്നത്.

സംഭവം വിവാദമായതോടെ ബി‌ജെ‌പി എംപി സുബ്രഹ്മണ്യൻ സ്വാമി ഉള്‍പ്പെടെ നിരവധിപേർ റിച്ചയുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സഹായം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്.

ജെഎൻയു പ്രൊഫസറും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥൻ ഈ വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് കുറിച്ച ട്വീറ്റിൽ ഈ വിധിയെ തികച്ചും വർഗീയപരം എന്ന് വിശേഷിപ്പിച്ചു. “ഒരു മുസ്ലീമിനോട് ഭഗവദ് ഗീത വിതരണം ചെയ്യാനാണ് പറഞ്ഞിരുന്നതെങ്കിൽ, അത് സ്വീകാര്യമാകുമായിരുന്നോ..?” എന്ന് അദ്ദേഹം കുറിച്ചു. കോടതികൾക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള വിധികൾ പുറപ്പെടുവിക്കാനാവുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.

ഈ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് റാഞ്ചിയിലെ നിരവധി ഹിന്ദു സംഘടനകളും, ബി ജെ പിയും കോടതിക്ക് പുറത്ത് പ്രക്ഷോഭം നടത്തി. സംഘടനകള്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. മജിസ്ട്രേറ്റ് കോടതി വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാണ് റിച്ചയുടെ തീരുമാനം. ട്വിറ്ററിലൂടെ റിച്ചയുടെ നിയമപോരാട്ടത്തിനു വേണ്ടി ഫണ്ട് റൈസിംഗ് ഉള്‍പ്പെടെ നടക്കുന്നുണ്ട്. രണ്ടുലക്ഷത്തിലധികം രൂപ ഇതിനോടകം അവർ സ്വരൂപിച്ചു കഴിഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here