ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ലഡാക്ക്: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ വികസന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. 50,000 കോടിയുടെ മെഗാ സോളാര്‍ വൈദ്യുതി പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ആദ്യ ഘട്ടത്തില്‍ 7500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പദ്ധതിയാകും നടപ്പിലാക്കുക.ഇതിനായി ലേയില്‍ നിന്നും 117 കിമീ അകലെയുള്ള പാങ്ങില്‍ സ്ഥലം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ആര്‍.കെ സിംഗ് പറഞ്ഞു. പാങ്ങില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ മണാലി, ഹരിയാനയിലെ കൈഥാല്‍ എന്നിവടങ്ങളിലൂടെയാണ് പദ്ധതിയുടെ പ്രസരണ പാത കടന്നു പോകുന്നത്.ഇതിനുപുറമേ കാര്‍ഗിലിലെ രണ്ടിടങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാനും കേന്ദ്രം തീരുമാനിച്ചു.

7500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി പിന്നീട് 23000 മെഗാവാട്ടായി ഉയര്‍ത്തും. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. തുടര്‍ന്ന് 48 മാസത്തിനകം പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here