റിപ്പബ്ലിക് ദിനത്തിൽ നടന്ന ദേശവിരുദ്ധ കലാപത്തെ മഹത്വവത്കരിച്ചു; മനോരമ, റിപ്പോർട്ടർ, മീഡിയ വൺ മാധ്യമങ്ങള്‍ക്കെതിരെ ദില്ലി പൊലീസിൽ പരാതി

Conspiring to Incite Violence Complaint Filed Against Malayalam News Channels

0
Complaint filed against Malayalam news channels
Complaint filed against Malayalam news channels

ദില്ലി: റിപ്പബ്ലിക് ദിനത്തിൽ നടന്ന ദേശവിരുദ്ധ കലാപത്തെ മഹത്വവത്കരിച്ചു. മലയാള വാർത്താ മാധ്യമങ്ങളായ മനോരമ, റിപ്പോർട്ടർ, മീഡിയ വൺ തുടങ്ങിയ ചാനലുകൾക്കെതിരെ ദില്ലി പൊലീസിൽ പരാതി. രാജ്യവിരുദ്ധത പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് കേസ്. റിപ്പബ്ലിക് ദിനത്തിൽ നടന്ന ദേശവിരുദ്ധ കലാപത്തെ മാധ്യമങ്ങൾ മഹത്വവത്കരിച്ചുവെന്നും, മനോരമ, റിപ്പോർട്ടർ, മീഡിയവൺ എന്നീ ചാനലുകൾ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കാൻ സൗകര്യം ഒരുക്കിയതായും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിനെല്ലാം പുറമെ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ട്രാക്ടർ റാലിയുടെ മറവിൽ നടന്ന കലാപത്തിനെക്കുറിച്ച് നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാൻ മാധ്യമങ്ങള്‍ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 21, 121എ, 124എ,505,150,153, 153എ,153എ, 298 എന്നാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ സുരക്ഷാ സേനയെ ആക്രമിച്ചതിന് ശേഷം ചെങ്കോട്ടയിൽ മതപതാക ഉയർത്തിയതിനെ മനോരമയുടെ ദില്ലി ബ്യൂറോ മേധാവി സവാദ് മുഹമ്മദ് ‘ദില്ലി പിടിച്ചെടുക്കൽ’ എന്നാണ് വാർത്ത നൽകിയത്. നിരോധിത സംഘടനയായ ഖാലിസ്ഥാൻ പതാകയാണ് ചെങ്കോട്ടയിൽ ഉയർന്നത്. ഈ പ്രവൃത്തി ധീരവും മഹത്വവുമായി അദ്ദേഹം ചിത്രീകരിച്ചുവെന്നും ആരോപണമുണ്ട്.

അതേസമയം ദില്ലി അതിർത്തിയിൽ നടന്ന പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവം ‘ദില്ലി പൊലീസ് കർഷകനെ വെടിവച്ച് കൊന്നു’ എന്ന രീതിയിലാണ് മനോരമയുള്‍പ്പെടെയുളള ചില മലയാള മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാല്‍ ട്രാക്ടർ പൊലീസിനു നേരെ ഇടിച്ചുകയറ്റാൻ പ്രതിഷേധക്കാർ ശ്രമിക്കവെയാണ് ഇയാൾ കൊല്ലപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നപ്പോഴാണ് സത്യാവസ്ഥ തെളിഞ്ഞത്. ഇത്തരത്തിൽ ദില്ലി അതിർത്തിയിലെ അക്രമ സാദ്ധ്യത കൂട്ടാൻ വ്യാജവാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.