ശ്രീഹരിക്കോട്ട- ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -2 ഓഗസ്റ്റ് 20 ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. സെപ്തംബർ ഏഴിന് ചന്ദ്രനിൽ ഇറങ്ങുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

രണ്ട് ദിവസത്തിന് ശേഷം ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പുറപ്പെടും. ജൂലായ് 22 നാണ് ചന്ദ്രയാൻ-രണ്ട് വിക്ഷേപിച്ചത്. ഓർബിറ്റർ,ലാൻഡർ ,റോവർ എന്നിവ ഉൾപ്പെടുന്ന ബഹിരാകാശ പേടകത്തിന് 3850 കിലാഗ്രാം ഭാരമാണുണ്ടായിരുന്നത്. ചന്ദ്രയാൻ 2 സെപതംബർ ഏഴിന് തന്നെ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പറഞ്ഞു.

വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ നീക്കങ്ങൾ ഓഗസ്ത് 14ന് നടത്തും. ഭ്രമണ പഥം ഉയർത്തുന്ന ജോലികളാണ് ബുധനാഴ്ച നടക്കുക. ഈ നീക്കത്തിന് ശേഷം ചന്ദ്രയാൻ 2 ഭൂമി വിട്ട് ചന്ദ്രനിലേക്ക് നീങ്ങും. ഓഗസ്റ്റ് 20 മുതൽ ചന്ദ്രയാന്‍റെ ഭ്രമണ പഥത്തിൽ ആയിരിക്കും.നിലവിൽ പേടകം നന്നായി പ്രവർത്തിക്കുന്നുണ്ട്. സംവിധാനങ്ങളെല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here