ഇംഗ്ലണ്ടില്‍ പബ്ബിന് സമീപം ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

0

ഇംഗ്ലണ്ടിലെ നോട്ടിങ്ങാമില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പബ്ബിന് സമീപമുണ്ടായ ആക്രമണത്തിലാണ് 20 വയസ്സുകാരനായ അര്‍ജുന്‍ സിങ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്‍തതായി നോട്ടിങാംഷെയര്‍ പോലീസ് അറിയിച്ചു. ശനിയാഴ്‍ച വൈകീട്ടാണ് പബ്ബിന് മുന്നില്‍ ആക്രമണമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അര്‍ജുന്‍ ഞായറാഴ്‍ചയാണ് മരിച്ചത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റിഡിയിലുള്ളയാളെ ചോദ്യം ചെയ്യുമെന്നും നോട്ടിങാംഷെയര്‍ പോലീസ് ഇന്‍സ്‍പെക്ടര്‍ റിച്ചാര്‍ഡ് മോങ്ക് പറഞ്ഞു. ദൃക്സാക്ഷികളെ വിസ്‍തരിക്കാനുണ്ടെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോട്ടിങാം ട്രെന്‍റ് യൂണിവേഴ്‍സിറ്റിയിലെ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ സിങ്. അര്‍ജുന്‍റെ മരണം ഞെട്ടലുണ്ടാക്കുന്നതും ദു:ഖകരവുമാണെന്നും ട്രെന്‍റ് യൂണിവേഴ്‍സിറ്റി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here