ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ജമ്മുകശ്മീര്‍: അമർനാഥ് യാത്ര താത്കാലികമായി നിർത്തി വച്ചു. ജമ്മു കാശ്മീരിൽ ശക്തമായ കാറ്റും,മഴയും മണ്ണിടിച്ചിലും ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് യാത്ര നിർത്തിവച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിന് അമര്‍നാഥ് യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ജമ്മു കാശ്മീരിൽ കുറച്ച് ദിവസങ്ങൾ കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ജമ്മുവിലെയും ശ്രീനഗറിലെയും ഹൈവേകൾക്ക് സമീപം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യത്യയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബൽതാൽ, ഫാൽഗം ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് റോഡ് മോശമായതിനാൽ ആളുകൾ വഴുതി വീഴാനുളള സാധ്യതയുണ്ട്. മഴ കുറഞ്ഞതിന് ശേഷം വഴികൾ പരിശോധിക്കും. തുടർന്ന് യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here