Friday, April 26, 2024
spot_img

ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത : എരുമ ഓട്ടത്തില്‍ താരമായി കര്‍ണാടക സ്വദേശി

കര്‍ണാടക : കര്‍ണാടകയില്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ എരുമ ഓടിച്ച് താരമായിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. 13.62 സെക്കന്‍ഡിനുള്ളില്‍ 142.50 മീറ്ററാണ് ശ്രീനിവാസ ഗൗഡ എരുമയെ ഓടിച്ചത്.ദക്ഷിണ കന്നഡ ജില്ലയിലെ മൂദബിദ്രി സ്വദേശിയാണ് ശ്രീനിവാസ ഗൗഡ. ടി പി സതീഷ് എന്നയാളുടെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലുള്ള താരത്തിനെ തിരിച്ചറിഞ്ഞത്.വെറും 9.55 സെക്കന്‍ഡിനുള്ളില്‍ അദ്ദേഹം 100 മീറ്റര്‍ ഓടിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. ഇത് 100 മീറ്റര്‍ ഓട്ടത്തില്‍ 9.58 സെക്കന്‍ഡില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡിനെ മറികടക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എരുമകളെ പങ്കെടുപ്പിച്ച്‌കൊണ്ട് നടത്തുന്ന ഒരു പരമ്പരാഗത മല്‍സരമാണ് ‘കമ്പാല’ ഓട്ടം. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കമ്പാല നടക്കുന്നത്. അതേസമയം എരുമ എന്ന മൃഗത്തോടൊപ്പം ഓടിയതുകൊണ്ട് അതിന്റെ വേഗത കൂടി മാനദണ്ഡമാകുന്നതുകൊണ്ടും മത്സരത്തിന്റെ നടത്തിപ്പിനെ ചൊല്ലിയുള്ള ആധികാരികതയിലെ സംശയങ്ങളും തല്‍സമയത്തെ കാലാവസ്ഥകൊണ്ടും ശ്രീനിവാസയുടെ പ്രകടനം ഉസൈന്‍ ബോള്‍ട്ടിന്റെ പ്രകടനത്തിന് തുല്യമാകാന്‍ തടസമുണ്ടെന്നും സതീഷ് ട്വീറ്റ് ചെയ്തു.

Related Articles

Latest Articles